മലപ്പുറം കോഴിക്കോട് സ്വദേശികള്‍ കുവൈറ്റില്‍ വെടിയേറ്റ് മരിച്ചു

റാഷിദ് ജമലുല്ലൈലി തങ്ങള്‍
റാഷിദ് ജമലുല്ലൈലി തങ്ങള്‍
ശാര്‍ങ്ധരന്‍
ശാര്‍ങ്ധരന്‍

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കൊളത്തൂര്‍ സ്വദേശി റാഷിദ് ജമലുല്ലൈലി തങ്ങള്‍(25) , കോഴിക്കോട് സ്വദേശി ശാര്‍ങ്ധരന്‍(55) എന്നിവരാണ് മരിച്ചത്. കുവൈറ്റിലെ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന കരാര്‍ തൊഴിലാളികളാണ് ഇരുവരും.

സുലൈബിയ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച പണം എടിയെമ്മില്‍ നിക്ഷേപിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പണം നിക്ഷേപിച്ച് പുറത്തിറങ്ങിപ്പോള്‍ മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പണം കൈക്കലാക്കനായാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. ശാര്‍ങ്ധരന്‍ സംഭവസ്ഥലത്തു വെച്ചും റാഷിദ് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് അനേ്വഷണം ആരംഭിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ഫോട്ടോ കടപ്പാട് ;മാതൃഭൂമി