Section

malabari-logo-mobile

കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ് വരുത്തുന്നു

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തില്‍ ഇരുപത്തിഅഞ്ച് ശതമാനം കുറവ് വരുത്താനുള്ള പദ്ധതിയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. സര്‍ക്കാര്‍ നടപ്പ...

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തില്‍ ഇരുപത്തിഅഞ്ച് ശതമാനം കുറവ് വരുത്താനുള്ള പദ്ധതിയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ നിന്നും കരാര്‍ ജോലികളില്‍ നിന്നും ശുചീകരണ തൊഴിലാളികള്‍, കാവല്‍ക്കാര്‍ എന്നിവരുടെ എണ്ണത്തിലാണ് കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ മന്ത്രാലയ പ്രതിനിധികളും മാന്‍പവര്‍ അതോറിറ്റിയും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലാണ് ചര്‍ച്ച നടന്നുവരുന്നത്.

sameeksha-malabarinews

ശുചീകരണ തൊഴിലാളികളുടെയും കാവല്‍ക്കാരുടെയും എണ്ണത്തില്‍ 25 ശതമാനം കുറവ് വരുത്തണമെന്ന് മന്ത്രിസഭയാണ് തീരുമാനമെടുത്തിരിക്കുന്നത്. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. അവിദഗ്ധരെ കുറയ്ക്കുന്ന കാര്യത്തിലും ഏജന്‍സികള്‍ പൂര്‍ണമായ സഹകരണം ഉറപ്പുനല്‍കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!