കുവൈത്തില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തും;മനുഷ്യാവകാശ സൊസൈറ്റി

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മനുഷ്യാവകാശ സൊസൈറ്റി അറിയിച്ചു. മനുഷ്യാവകാശങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് കുവൈത്ത്.

മനുഷ്യാവകാശലംഘനം പോലുള്ള നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കരുതുന്നതായും സൊസൈറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് ആവശ്യമാണെങ്കില്‍ ലേബര്‍ കോടതിയില്‍ തുക ഈടാക്കാതെ സൊസൈറ്റി നിയമസഹായം ഏര്‍പ്പെടുത്തിക്കൊടുക്കുക, തൊഴിലാളികളുടെ പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഹോട്ട്‌ലൈന്‍ സേവനം, തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന നടപടികള്‍ തുടങ്ങിയവയും സൊസൈറ്റി നടപ്പിലാക്കുന്നുണ്ട്.