കുവൈത്തില്‍ സന്ദര്‍ശന വിസ ഒരുമാസത്തേക്കു മാത്രം

കുവൈത്ത് സിറ്റി: രാജ്യത്ത് ഇനി മുതല്‍ സന്ദര്‍ശക വിസ ഒരുമാസത്തേക്കുമാത്രമെ ലഭിക്കു. സന്ദര്‍ശക വിസ കാലാവധി ഒരുമാസക്കാലമാക്കി ഉത്തരവിട്ടിരിക്കുന്നത് താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹജ്‌രിയാണ്.

വാണിജ്യ, വിനോദ, ആശ്രിത, സന്ദര്‍ശക,സഞ്ചാര വിസയില്ലെത്തുന്ന എല്ലാവര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സന്ദര്‍ശക വിസയിലെത്തി ഇവിടെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഈ നിയമം കനത്ത തിരിച്ചടിയായിരിക്കും.

ഇതിനുപുറമെ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന എല്ലാവരും വൈദ്യപരിശോധന നിര്‍ബന്ധമായും നടത്തണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ഇഖാമ പുതുക്കുന്നതിന്റെ മുന്നോടിയായി മാത്രമാണ് വൈദ്യപരിശോധന നടത്തിയിരുന്നത്.

Related Articles