കുവൈത്തില്‍ വ്യാജ വിസ കച്ചവട കമ്പനികളില്‍ മിന്നല്‍ പരിശോധന; നിരവധി പ്രവാസികളെ സസ്‌പെന്‍ഡ് ചെയ്തു

കുവൈത്ത് സിറ്റി: വ്യാജ വിസ കച്ചവട കമ്പനികള്‍ക്കെതിരെ രാജ്യത്ത് വ്യാപക മിന്നല്‍ പരിശോധന. പരിശോധനയില്‍ അടിസ്ഥാന മേഖലയില്‍ തൊഴിലാളികളെ പണം വാങ്ങി റിക്രൂട്ട് ചെയ്ത് കൊണ്ട് വരികയും അവരെ മറ്റ് തൊഴിലിടങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന 843 കമ്പനികളിലായി പ്രവര്‍ത്തിക്കുന്ന 5911 രജേസ്റ്റേര്‍ഡ് തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ മേധാവി വെളിപ്പിടുത്തി.
തലസ്ഥാന നഗരിയില്‍ 181 കമ്പനികളുടെ ഫയലുകള്‍ റദ്ദ് ചെയ്തു. 1081 വിദേശതൊഴിലാളികളെ സസ്‌പെന്‍ഡും ചെയ്തു.

ഹവല്ലിയില്‍ 314 കമ്പനികളുടെയും 2144 തൊഴിലാളികളുടെയും ഫര്‍വാനിയയില്‍ 348 കമ്പനികളുടെയും 2686 വിദേശതൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി. 843 കമ്പനികളുടെ കൊമേഴ്‌സ്യല്‍ ലൈസന്‍സും റദ്ദാക്കി. ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇത്രയധികം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തു.