കുവൈത്തില്‍ ഫാമിലി വിസ വീണ്ടും മൂന്ന് മാസമാക്കി

കുവൈത്ത് സിറ്റി: ഫാമിലി വിസ കാലാവധി വീണ്ടും മൂന്ന് മാസമാക്കി. നേരത്തെ കുടുംബ വിസ സന്ദര്‍ശന കാലയളവ് മൂന്ന് മാസമായിരുന്നെങ്കിലും പിന്നീട് അത് ഒരു മാസമായി ചുരുക്കുകയായിരുന്നു. എന്നാല്‍ സഹോദരങ്ങള്‍, മാതാവ്, പിതാവ് തുടങ്ങിയ കുടുംബാംഗങ്ങള്‍ക്കുള്ള സന്ദര്‍ശന കാലാവധി ഒരുമാസം മാത്രമായിരിക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് പൗരത്വ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതെസമയം നിലവില്‍ ഒരുമാസത്തെ ഭാര്യയും കുട്ടികളും ഉള്‍പ്പെട്ട കുടുംബ വിസ അവസാനിപ്പിച്ച കേസുകളില്‍ മൂന്ന് മാസത്തേക്ക് പുതിയ സന്ദര്‍ശക വിസ അനുവദിക്കുകയും ചെയ്യും.

കുടുംബത്തോടൊപ്പം രാജ്യത്ത് കൂടുതല്‍ സമയം ചിലവഴിക്കുന്നത് മാനുഷിക പരിഗണന വെച്ചാണെന്നും അത് പ്രദേശിക വിപണിയിക്ക് നേട്ടമാകുമെന്നുമാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. എന്നാല്‍ വാണിജ്യ സന്ദര്‍ശക വിസ കാലാവധി ഒരു മാസം മാത്രമായിരിക്കും.

Related Articles