കുവൈത്തില്‍ പൊതുമാപ്പിനൊപ്പം വെള്ളിയാഴ്ച മുതല്‍ നാലു ദിവസം പൊതു അവധി; വിമാനത്താവളത്തില്‍ വന്‍ തിരക്ക്

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമാപ്പിനൊപ്പം നാലു ദിവസത്തെ പൊതു അവധിയും. ഇതോടെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുകൊണ്ട് തന്നെ യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വിമാനത്താവളത്തിലെത്താണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുമാപ്പ് പ്രഖ്യാപനം ഉണ്ടായതുമുതല്‍ വിമാനത്താവളത്തില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ദേശീയ വിമോചന ദിനങ്ങള്‍ക്കൊപ്പം രണ്ടു ദിവസത്തെ വാരാന്ത അവധി കൂടി വന്നതാണ് വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ നാലു ദിവസത്തെ പൊതുഅവധിയും ലഭിക്കാനിടയാക്കിയത്.

അടുത്ത ദിവസങ്ങളില്‍ തിരക്കു വര്‍ധന മുന്നില്‍ കണ്ട് കൂടതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും അധിക വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്നും ഏവിയേഷന്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.