Section

malabari-logo-mobile

കുവൈത്തില്‍ പ്രവാസികളുടെ പണമിടപാടിന് നികുതിവേണ്ട;മന്ത്രിസഭ

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം മന്ത്രിസഭ ഉപേക്ഷിച്ചു. പാര്‍ലമെന്റിനെ ഇക്കാര്യം അറിയി...

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം മന്ത്രിസഭ ഉപേക്ഷിച്ചു. പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാസികളുടെ പണമിടപാടിന് നികുതി ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിട്ട് പോകാന്‍ ഇത് ഇടയാക്കുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും മന്ത്രിസഭയിലെ സാമ്പത്തിക കാര്യസമിതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

വിദേശികള്‍ നടത്തുന്ന പണമിടാപാടുകള്‍ക്ക് നികുതി ചുമത്തണം എന്ന കാര്യത്തില്‍ പാര്‍ലമെന്റിലെ തന്നെ രണ്ട് സമിതികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്. നികുതി ആകാമെന്നാണ് ധനകാര്യ-സാമ്പത്തിക സമിതിയുടെ അഭിപ്രായം. എന്നാല്‍ നികുതി വേണ്ട എന്നാണ് നിയമകാര്യ സമിതിയുടെ നിലപാട്. നികുതിക്കാര്യത്തില്‍ തരുമാനമെടുക്കാന്‍ ഏപ്രില്‍ 19 ന് പാര്‍ലമെന്റ് സമ്മേളിച്ചെങ്കിലും ഇക്കാര്യക്കില്‍ സമയക്കുറവുകാരണം തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത പാര്‍ലമെന്റില്‍ ബില്‍ പരിഗണനയ്ക്കു വരും എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!