കുവൈത്തില്‍ 2021 വരെ വാറ്റ് നടപ്പിലാക്കില്ല

കുവൈത്ത് സിറ്റി : കുവൈത്തില്‍ വാറ്റ് നടപ്പിലാക്കുന്നത് ഉടനെയുണ്ടാവില്ല. രാജ്യത്ത് അഞ്ച് ശതമാനം വാല്യു ആഡഡ് ടാക്‌സ് നടപ്പിലാക്കാനുള്ള തീരുമാനം ഉടനെ നടപ്പില്ലാക്കേണ്ടതില്ല എന്നാണ് പാര്‍ലിമെന്ററി കമ്മറ്റിയെടുത്തത്. 2021 വരെയാണ് ഈ തീരുമാനം നീട്ടിവെച്ചത്.

എന്നാല്‍ എനര്‍ജി ഡ്രിങ്കസ്, പുകയില ഉത്പന്നങ്ങള്‍ എന്നിവയക്ക് എക്‌സൈസ് നികുതി ഏര്‍പ്പെടുത്തും.

സൗദി അറേബ്യയിലും യുഎഇയിലും മടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് നടപ്പിലാക്കാനുള്ള നീക്കം തുടങ്ങി കഴിഞ്ഞു.