152 ബാരല്‍ മദ്യവുമായി ഇന്ത്യക്കാരടക്കം നാലുപേര്‍ പിടിയില്‍

liquorകുവൈത്ത് സിറ്റി: 152 ബാരല്‍ മദ്യവുമായി നാലുപേരെ കാപിറ്റല്‍ സുരക്ഷാസേന അറസ്റ്റ് ചെയ്തു. മൂന്ന് ശ്രീലങ്കന്‍ പൗരന്മാരെയും ഒരു ഇന്ത്യക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്. ഖൈഫാന്‍ മേഖലയിലെ വീട്ടില്‍ മദ്യനിര്‍മാണം നടത്തുകയായിരുന്നു ഇവര്‍.

രഹസ്യവിവരത്തെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ്. വാറ്റുപകരണങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. മറ്റൊരു സംഭവത്തില്‍ അബൂഹലീഫയില്‍ 192 പാക്കറ്റ് മദ്യവുമായി ഇന്ത്യക്കാരന്‍ അറസ്റ്റിലായി. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംശയം തോന്നിയ വാഹനം പരിശോധിച്ചപ്പോഴാണ് പ്രതി വലയിലായത്. ഡിക്കിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു മദ്യം.