Section

malabari-logo-mobile

കുവൈറ്റില്‍ കൊലകുറ്റത്തിന് 25 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു

HIGHLIGHTS : ദില്ലി: കുവൈറ്റില്‍ രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 25 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കു...

MODEL 1 copyദില്ലി: കുവൈറ്റില്‍് രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 25 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുവൈറ്റില്‍ ഒരു കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തടവിലായവരുടെ സഹപ്രവര്‍ത്തകര്‍ ഇന്ത്യന്‍ സര്‍ക്കാരിന് വീഡിയോ മെസേജ് അയച്ചു. സംഘര്‍ഷത്തിന് ശേഷം ബാക്കിയുള്ള തൊഴിലാളികളെ ഫാക്ടറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഇവര്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. പഞ്ചാബ്, രാജസ്ഥാന്‍, തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് ബന്ദിക്കളാക്കിയവരില്‍ ഭൂരിഭാഗം പേരും.
ഇന്നലെയാണ് ഈ സംഭവത്തില്‍ 25 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്. കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യ ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന 15 ഇന്ത്യക്കാരെ ഇന്ത്യന്‍ അധികൃതര്‍ സന്ദര്‍ശിച്ചു. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്താലയം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!