കുവൈത്തില്‍ മുന്‍സിപ്പല്‍ അധികൃതരുടെ കര്‍ശന പരിശോധന

കുവൈത്ത് സിറ്റി: രാജ്യത്ത് മുന്‍സിപ്പല്‍ അധികൃതരുടെ വ്യാപക പരിശോധന. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ പിടികൂടി.

വഴിവാണിഭക്കാരില്‍ നിന്നും നിലവാരമില്ലാത്ത പഴം, പച്ചക്കറി, മത്സ്യം,ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു.

നിയമലംഘനം നടത്തിയതിന് 21 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഗതാഗത നിയമലംഘനത്തിന് 25 പേര്‍ക്ക് പിഴ ചുമത്തി. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ചിലരും ഉദ്യോഗസ്ഥരുടെ പിടിയിലായി.

വരും ദിവസങ്ങളിലും അധികൃതര്‍ പരിശോധന തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles