Section

malabari-logo-mobile

കുവൈത്തില്‍ വിദേശികളുടെ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ ഹരജി തള്ളി

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ആരോഗ്യ സേവനത്തിനായുള്ള ഫീസ് വര്‍ധിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ...

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ആരോഗ്യ സേവനത്തിനായുള്ള ഫീസ് വര്‍ധിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി അഡ്മിനിസ്‌ട്രേഷന്‍ കോടതി തളളി.

ആരോഗ്യമന്ത്രാലയത്തിനെതിരെ അഭിഭാഷകനായ ഹാഷിം അല്‍ രിഫാഇ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. വിഷയത്തില്‍ ഫത്വ ബോര്‍ഡ് നല്‍കിയ വിശദീകരണം കൂടി വിലയിരുത്തിയ ശേഷമാണ് കോടതി തീരുമാനം. ഇതോടെ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ ആരോഗ്യ ഫീസ് വര്‍ധന ഉത്തരവിന് നിയമത്തിന്റെ പിന്‍ബലവും കൂടി ലഭിച്ചു.

sameeksha-malabarinews

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് താമസിക്കുന്നവരുടെ ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കുവൈത്തി അഭിഭാഷകന്‍ കോടതിയെ ഇക്കാര്യത്തില്‍ സമീപിച്ചത്. ആഗോള മെഡിക്കല്‍ ഫീസ് വര്‍ധനക്കനുസരിച്ചുള്ള ആനുപാതിക ഫീസ് വര്‍ധനവ് മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കേര്‍പ്പെടുത്തിയതെന്ന വാദമാണ് ഫത്‌വ ബോര്‍ഡ് കോടതിയുടെ മുന്നില്‍ വെച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!