കുവൈത്ത് വിമാനത്താവളത്തില്‍ കഞ്ചാവുമായി മലയാളി യുവാവ് പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി മലയാളി യുവാവ് പിടിയിലായി. കൊച്ചിയില്‍ നിന്ന് കഞ്ചാവുമായി അബുദാബി വഴി പുതുതായി കുവൈത്തിലെത്തിയ കാസര്‍കോട് പെരള സ്വദേശി അര്‍ഷാദാണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാലു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇയാളുടെ കൈവശം ശുഐബ് എന്നയാള്‍ കൊടുത്തുവിട്ടതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇയാള്‍ ചതിയില്‍ അകപ്പെട്ടതാണെന്ന വാദം അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

അതെസമയം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായിട്ടും ഇപ്പോഴും ഇത്തരം കെണിയില്‍ പെടുന്നത് തുടരുകയാണ്.