കുവൈത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു

കുവൈത്ത്: കുവൈത്തില്‍ സ്വകാര്യ കമ്പനി ജീവനക്കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. തീക്കോയി കുന്നത്ത് ബെന്നി(48) ആണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്.

ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. സംസ്‌ക്കാരം പിന്നീട്. കുന്നത്ത് ഏബ്രഹാം-പെണ്ണമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:പ്ലാശനാല്‍ പൂവത്താനി കിഴക്കേ വരിക്കാനിക്കല്‍ സോളി. മക്കള്‍: ആന്‍സ്, അലോണ്‍.