കുവൈത്തില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടുത്തം

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടത്തമുണ്ടായി. ദോഹ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അതെസമയം സാധന സാമഗ്രികള്‍ കത്തി നശിച്ചു.

തീപിടുത്തമുണ്ടായ ഉടന്‍ തന്നെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചിരുന്നു. ഉടന്‍തന്നെ അഗ്നിശമന സേനയും പാരമെഡിക്കല്‍ വിഭാഗവും പോലീസുമെത്തി. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആളുകളെ പൂര്‍ണമായും ഒഴിപ്പിക്കുകയും തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇതെ തുടര്‍ന്നാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭിവിക്കാതിരുന്നത്.

Related Articles