Section

malabari-logo-mobile

കുവൈത്തില്‍ 3,140 വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമേഖലയില്‍ ജോലി ചെയ്തുവരികയായിരുന്ന 3,140 വിദേശികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കി. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായാണ് ന...

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമേഖലയില്‍ ജോലി ചെയ്തുവരികയായിരുന്ന 3,140 വിദേശികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കി. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ ജാസര്‍ അറിയിച്ചു.

സിവില്‍ സര്‍വീസ് കമ്മീഷന്റെ കണക്ക് പ്രകാരം പൊതുമേഖലയില്‍ വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയ മേഖലകളില്‍ 57,500 സ്വദേശികളും 26,000 വിദേശികളും ജോലി ചെയ്യുന്നുണ്ട്. പൊതുമേഖലയില്‍ ഭരണവിഭാഗത്തില്‍ 54,000 സ്വദേശികളുണ്ട്. ഈ മേഖലയില്‍ 2000 വിദേശികളാണ് ജോലി ചെയ്യുന്നത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ 40500 സ്വദേശികളും 3000 വിദേശികളുമാണെന്നാണ് കണക്ക്.

sameeksha-malabarinews

സാമൂഹികം, കായികം മേഖലകളില്‍ 11500 സ്വദേശികളും 1500 വിദേശികളുമാണ് . മാരിടൈം വിഭാഗത്തില്‍ 550 സ്വദേശികള്‍ ജോലി ചെയ്യുന്നു. ലൈവ് സ്‌റ്റോക്, കൃഷി, അക്വകള്‍ചറല്‍ വിഭാഗത്തില്‍ 720 സ്വദേശികളും ആരോഗ്യം, ചികിത്സ മേഖലകളില്‍ 15500 സ്വദേശികളും 35000 വിദേശികളും സര്‍വീസ് മേഖലയില്‍ 8500 വിദേശികളും ലീഗല്‍, പൊളിറ്റിക്കല്‍, മതകാര്യ വിഭാഗങ്ങളില്‍ 4000 വിദേശികളുമാണ് ജോലി ചെയ്തുവരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!