കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 2,140 വിദേശികളുടെ തൊഴില്‍ കരാര്‍ മരവിപ്പിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തുവരുന്ന 2,140 വിദേശികളുടെ തൊഴില്‍ കാര്‍ മരവിപ്പിക്കുന്നു. സിവില്‍ സര്‍വീസ് കമ്മീഷനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇക്കാര്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ അത്രയും ബജറ്റ് വിഹിതം നീക്കിവയ്‌ക്കേണ്ടതില്ലെന്നും ധനമന്ത്രാലയത്തോട് നിര്‍ദേശിച്ചു കഴിഞ്ഞിട്ടുണ്ട്.

അതെസമയം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം പുതിയ പരിശീലന പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. തൊഴില്‍ തേടുന്ന സ്വദേശികളെ പരിചയമുള്ളവരാക്കാനാണ് ലക്ഷ്യമിടുന്നത്.