കുവൈത്തില്‍ വൈറലാകുന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തില്‍ വീഴരുത്;സൈബര്‍ ക്രൈം ബ്യൂറോ

കുവൈത്ത് സിറ്റി: രാജ്യത്ത് വൈറലായിക്കൊണ്ടിരിക്കുന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ സൈബര്‍ ക്രൈം ബ്യൂറോ രംഗത്ത്. ‘നിങ്ങള്‍ നിയമത്തിന് കീഴടങ്ങണമെന്ന്’ എന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സന്ദേശമാണ് അജ്ഞാത നമ്പറില്‍ നിന്നും വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എന്ന് പറഞ്ഞ് ഇതിനോടൊപ്പം മറ്റൊരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കാനും ഇതോടൊപ്പം പ്രചരിക്കുന്ന ഇത്തരം ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

സ്വദേശികള്‍ക്കും വിദേശിക്കള്‍ക്കും ഇടയില്‍ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതോടെയാണ് സൈബര്‍ ക്രൈം ബ്യൂറോ ജനങ്ങളോട് ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Related Articles