ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചു;കുവൈത്തില്‍ 73 കമ്പനികള്‍ക്ക് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കനത്ത ചൂടിന തെുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി. 73 കമ്പനികള്‍ക്കെതിരെയാണ് മാന്‍പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഠിനമായ ചൂടിനെ തുടര്‍ന്ന് പകല്‍ 11 മുതല്‍ നാലുവരെ പുറം ജോലികള്‍ ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.

അതെസമയം ഇനിയും പിടിക്കപ്പെടുകയാണെങ്കില്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന കണക്കില്‍ തൊഴിലുടമയില്‍ നിന്ന് പിഴ ഈടാക്കും മാത്രവുമല്ല കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനം നടക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെയും ഹോട്ട് ലൈന്‍വഴിയും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാന്‍പവര്‍ അതോറിറ്റി നേരിട്ട് പരിശോധനകള്‍ നടത്തിയതെന്ന് അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് വ്യക്തമാക്കി. നിയമലംഘനം കണ്ടാല്‍ ഹോട്ട്‌ലൈന്‍-99444800, വാട്‌സാപ്-69009600, ഫാക്,്-25359232 എന്ന മ്പറിലോ pr@manpower.gov.kw എന്ന ഈ മെയില്‍ വഴിയോ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles