Section

malabari-logo-mobile

കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു

HIGHLIGHTS : കുവൈത്ത് സിറ്റി; രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു രാജ്യത്തിനു പുറത്തു പോകാന്‍ എക്‌സിറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവ...

കുവൈത്ത് സിറ്റി; രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു രാജ്യത്തിനു പുറത്തു പോകാന്‍ എക്‌സിറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. സ്ഥിരമായോ താല്‍ക്കാലികമായോ രാജ്യത്തിനു പുറത്തുപോകുന്നവര്‍ക്കു നിയമം ബാധകമായിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന കരട് ബില്‍ വലീദ് അല്‍ തബ്തബാഇ എം പി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.

അതെസമയം സ്വദേശികളുടെ വിദേശി ഭര്‍ത്താവ്, സ്വദേശികളുടെ വിദേശി ഭാര്യ എന്നിവര്‍ക്കു നിയമം ബാധകമാക്കേണ്ടതില്ലെന്നും കരട് ബില്ലില്‍ ഉണ്ട്. സ്‌പോണ്‍സര്‍ ഒപ്പ് വെച്ചതും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുദ്രയുള്ളതുമായ രേഖ പ്രകാരം മാന്‍ പവര്‍ അതോറിറ്റിയില്‍ നിന്ന് അനുവദിക്കുന്നതാണ് എക്‌സിറ്റ് പെര്‍മിറ്റ്. രാജ്യത്തിനു പുറത്തുപോയി 10 ദിവസത്തിനു ശേഷം ഈ രേഖ അസാധുവാകും. മറ്റൊരിക്കല്‍ ഉപയോഗിക്കാന്‍ പുതിയ പെര്‍മിറ്റ് സമ്പാതിച്ചിരിക്കണം. ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ രാജ്യം വിടുന്നതിന് അനുമതി തേടിയുള്ള എക്‌സിറ്റ് പെര്‍മിറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണ് സമ്പാദിക്കേണ്ടതെന്നും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

sameeksha-malabarinews

നിലവില്‍ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം നിലവിലുണ്ട്. കുവൈത്തില്‍ ഇപ്പോള്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ രാജ്യത്തിന് പുറത്തുപോകുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് പെര്‍മിറ്റ് സമ്പാദിക്കുന്ന സംവിധാനം നിലവിലുണ്ട്. സമാന രീതിയില്‍ സ്വകാര്യ, ഗാര്‍ഹിക മേഖലയിലും എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ലെന്നും തബ് തബാഇ പറഞ്ഞു.

നിലവില്‍ സ്വകാര്യ മേഖലയില്‍ വിദേശികളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍ സൂക്ഷിക്കുന്ന സംവിധാനവും തുടരുന്നുണ്ട്. ഈ സംവിധാനം നിയമവിധേയമല്ലാത്തതാണെങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ പെടുന്ന വിദേശി ജീവനക്കാരന്‍ ആരുമറിയാതെ രാജ്യംവിടുന്നത് ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണിത്. ഇതിനെതിരെ രാജ്യാന്തര സംഘടനകള്‍ അടക്കം വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞെങ്കിലും പാസ്‌പോര്‍ട്ട് വാങ്ങി സൂക്ഷിക്കുന്ന സംവിധാനം സ്വകാര്യമേഖലയില്‍ തുടരുകാണ്. ഈ സാഹചര്യത്തിലാണ് സ്‌പോണ്‍സറുടെ അനുമതിയോടെ എക്‌സിറ്റ് പെര്‍മിറ്റ് സമ്പാദിക്കണമെന്ന് നിര്‍ദേശം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!