Section

malabari-logo-mobile

കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം നാടുകടത്തിയത് 713 ഇന്ത്യക്കാരെ

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്തു നിന്ന് കഴിഞ്ഞ വര്‍ഷം വിവിധ നിയമ ലംഘനങ്ങള്‍ക്ക് നാടുകടത്തിയത് 713 ഇന്ത്യക്കാരെ. 2017 ഒക്ടോബര്‍ 31 വരെ 25691 വിദേശികളെയാണ്...

കുവൈത്ത് സിറ്റി: രാജ്യത്തു നിന്ന് കഴിഞ്ഞ വര്‍ഷം വിവിധ നിയമ ലംഘനങ്ങള്‍ക്ക് നാടുകടത്തിയത് 713 ഇന്ത്യക്കാരെ. 2017 ഒക്ടോബര്‍ 31 വരെ 25691 വിദേശികളെയാണ് നാടുകടത്തിയത്. ഇതില്‍ 7947 പേര്‍ ഇന്ത്യാക്കാരാണ്. താമസാനുമതി രേഖയില്ലാത്തവര്‍, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ , വിവിധ കേസുകളില്‍ നാടുകടത്തല്‍ ശിക്ഷ വിധിക്കപ്പെട്ടവര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടത്.

ഗാര്‍ഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന വ്യാജ ഓഫീസുകള്‍ക്കെതിരെ നടത്തിയ പരിശോധനയ്ക്ക് താമസാനുമതി സുരക്ഷാ വിഭാഗം അധികൃതര്‍ 21 പേരെ പിടികൂടി. വ്യാജ ഓഫീസിനെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

sameeksha-malabarinews

ആവശ്യക്കാരില്‍ നിന്നും വന്‍തുക ഈടാക്കി ഗാര്‍ഹിക തൊഴിലിന് ആളുകളെ നല്‍കിവരികയായിരുന്നു കമ്പനി ചെയ്തിരുന്നത്. പിടിയിലായവര്‍ യാഥാര്‍ത്ഥ സ്‌പോണ്‍സര്‍മാരുടെ കീഴിലല്ല ജോലി ചെയ്യുന്നതെന്ന് വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയായിരുന്നു എല്ലാവരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!