Section

malabari-logo-mobile

കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സിന് ഫീസ് 1200 ദിനാര്‍

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് 1200 ദിനാര്‍ നല്‍കേണ്ടി വരും. വാര്‍ഷിക ഡ്രൈവിംഗ് ലൈസന്‍സ് ഫീസാണ് 1200 ദിനാറാക്കി ...

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് 1200 ദിനാര്‍ നല്‍കേണ്ടി വരും. വാര്‍ഷിക ഡ്രൈവിംഗ് ലൈസന്‍സ് ഫീസാണ് 1200 ദിനാറാക്കി വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്റ് അംഗം ഖാലിദ് അല്‍ ഒതേയ്ബി ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗതകുരുക്ക് ഒഴിവാക്കാനുള്ള ഈ നിര്‍ദേശത്തില്‍ സ്വദേശികളുടെ വീട്ടുഡ്രൈവര്‍മാര്‍ ആര്‍ട്ടിക്കിള്‍ 20 വിസയില്‍ ഉള്‍പ്പെടുന്നവരെ ഒഴിവാക്കണമെന്നും എംപി നിര്‍ദേശിച്ചു.

രാജ്യത്ത് ഇത്രയധികം വാഹനങ്ങള്‍ നിരത്തുന്നത് സാമൂഹിക പ്രതിസന്ധിയാണെന്നും വാഹങ്ങള്‍ കുറയ്ക്കുകയാണ് പോംവഴിയെന്നും അല്‍ ഒതേയ്ബി നിര്‍ദേശിച്ചു.

sameeksha-malabarinews

ഒന്നില്‍കൂടുതല്‍ വാഹനങ്ങള്‍ വിദേശികള്‍ക്ക് അനുവദിക്കരുതെന്നും വിദേശികള്‍ക്ക് പുതിയതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങളോട് ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!