Section

malabari-logo-mobile

കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ ഇറക്കാനുള്ള ഉപാധികള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ഥാപനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചു. ഇരുപത്തി അ...

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ഥാപനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചു. ഇരുപത്തി അഞ്ച് ശതമാനം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം എന്നാണ് വ്യവസ്ഥയെങ്കിലും ഉപാധികള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ 50 ശതമാനം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്. ഇതിനായി ഓരോ തൊഴിലാളികള്‍ക്കും 250 ദിനാര്‍ വരെ കെട്ടിവെക്കേണ്ടതാണ്.

തൊഴിലാളികളെ കൊണ്ടുവരുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകള്‍ താഴെ പറയുന്നവയാണ്.

sameeksha-malabarinews

കോഫി ഷോപ്പ്/ റസ്റ്റോറന്റ്(വിസ്തൃതി 2500 ചതുരശ്രമീറ്ററില്‍ കുറയാന്‍ പാടില്ല. അടുക്കളയുടെ വിസ്തൃതി കുറഞ്ഞത് 2100 ചതുരശ്രമീറ്ററെങ്കിലും ഉണ്ടായിരിക്കണം)

റസ്റ്റോറന്റിന് (2100 ചതുരശ്രമീറ്ററില്‍ കുറയാത്ത വിസ്തൃതി ഉണ്ടായിരിക്കണം), ഖുബൂസ് നിര്‍മാണക്കട(2300 ചതുരശ്രമീറ്റര്‍ വിസ്തൃതി), കേറ്ററിങ് സ്ഥാപനത്തിന്റെ അടുക്കള(2300 ചതുരശ്രമീറ്റര്‍), കേറ്ററിങ്ങ് സര്‍വീസ് കേന്ദ്രങ്ങള്‍(2300 ചതുരശ്രമീറ്റര്‍), സീഫുഡ് ഭക്ഷണശാല(2100 ചതുരശ്രമീറ്റര്‍), മെഡിക്കല്‍ ഫുഡ് നിര്‍മാണം(2300 ചതുരശ്ര മീറ്റര്‍), മെഡിക്കല്‍ ബവറേജസ് നിര്‍മ്മാണകേന്ദ്രം(2300 ചതുരശ്ര മീറ്റര്‍)

തൊഴില്‍ വിപണി നിയന്ത്രണത്തിന്റെ ഭാഗമായാണ് സ്വകാര്യ സ്ഥാപനങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നുളള റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഏതാനും വര്‍ഷം മുന്‍പു നിയന്ത്രണം കൊണ്ടുവന്നത്. 25 ശതമാനത്തില്‍ കവിഞ്ഞുള്ളവരെ ആഭ്യന്തര തൊഴില്‍വിപണിയില്‍ നിന്ന് കണ്ടെത്തണം എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. തൊഴില്‍രഹിതരായി കഴിയുന്ന സ്വദേശികള്‍ക്കു തൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. അര്‍ഹരായിട്ടുള്ളവരെ വിദേശത്തു നിന്ന് കൊണ്ടുവരാനായി അധിക ഫീസായ 250 ദിനാര്‍ നല്‍കിയാല്‍ 25% പേരെ കൂടുതലായി കൊണ്ടുവരാമെന്നതാണ് പുതിയ നേട്ടം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!