കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ്

കുവൈത്ത് സിറ്റി: ബിരുദധാരികളായ വിദേശികള്‍ തങ്ങളുടെ ഇഖാമ(തൊഴിലനുമതി)പുതുക്കാന്‍ യഥാര്‍ത്ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം കുവൈത്തില്‍ ഈ മാസം നടപ്പില്‍ വരും. നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ജാറ അല്‍ സബാഹും സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹും തമ്മില്‍ ധാരണയായി.

ജോലിയില്‍ പ്രവേശിക്കാന്‍ ബിരുദധാരികളെന്ന നിലയില്‍ വിസയും ജോലിയും നേടിയവര്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ഇഖാമ പുതുക്കി നല്‍കേണ്ടതാണെന്നാണ് സക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരിളവും ലഭിക്കില്ല. തൊഴില്‍ തേടുമ്പോള്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റും ഇഖാമ പുതുക്കാന്‍ ഹാജരാക്കാനും സര്‍ട്ടിഫിക്കറ്റും വ്യത്യസ്തമാണെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരും. ഇതിന് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തിയാകും കേസ്.

യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന സ്വദേശിക്കള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമായിരിക്കും. വിദേശികളില്‍ ചിലര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ജോലി നേടാന്‍ ഹാജരാക്കിയിട്ടുണ്ടെന്ന പ്രചരണത്തിന്റെ ഭാഗമായാണ് തീരുമാനം.

ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഇതെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് അധികൃതരെ തരിച്ചുവിട്ടത്. ഈ വ്യവസ്ഥ നിലവില്‍ വരുന്നതോടെ ഉന്നത നിലവാരത്തില്‍ ജോലി ചെയ്യുന്നവര്‍ വരെ പുലിവാലുപിടക്കുമെന്നാണ് റിപ്പോര്‍ട്ട്.