കുവൈത്തില്‍ പന്നിയിറച്ചി ചേര്‍ത്ത പിസ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: വില്‍പ്പനയ്ക്കുവെച്ച പന്നിയിറച്ചി ചേര്‍ത്ത പിസ പിടിച്ചെടുത്തു. ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിയാണ് നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത പിസ കണ്ടെത്തി നശിപ്പിച്ചത്. സ്ഥാപനത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തെ മായം ചേര്‍ത്ത് വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ വത്തക്ക, ഒലിവോയില്‍,വെണ്ണ എന്നിവയും അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. കുവൈത്തിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കടയില്‍ സാന്റ്വിച്ചില്‍ ഇത്തരത്തിലുള്ള ഇറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു.

പ്രാദേശിക പത്രമാണ് ഇക്കാര്യത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

Related Articles