കുവൈത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ മലയാളിക്കെതിരെ പരാതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ മലയാളി യുവാവിനെതിരെ പരാതി. ഇയാള്‍ കേരളത്തിലേക്ക് കടന്നതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഞീഴൂര്‍ കാപ്പില്‍ ജിന്‍സ് ജയിംസിനെതിരെ പോലീസ് കേസെടുത്തു.

ജിന്‍സ് കുവൈത്തില്‍ പല ബിസ്‌നസുകളും ആരംഭിക്കുകയും ഇതിനായി പലരില്‍ നിന്നും ലക്ഷങ്ങള്‍ കടം വാങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ സ്ഥാപനങ്ങള്‍ പലതും പൂട്ടാന്‍ ആരംഭിച്ചതോടെ പണം നല്‍കിയവര്‍ തിരിച്ച് ചോദിക്കാന്‍ തുടങ്ങി. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം വില്‍പ്പന നടത്തി ആളുകളില്‍ നിന്ന് വാങ്ങിയ വന്‍തുകയടക്കം കൈക്കലാക്കി ഇയാള്‍ ആരുമറിയാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related Articles