കുവൈത്തില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പൊന്നാനി: പൊന്നാനി സ്വദേശിയായ യുവാവ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. പൊന്നാനി പോലീസ് സ്‌റ്റേഷനു സമീപം തറീക്കാനകത്ത് മൊയ്തീന്‍കുട്ടിയുടെ മകന്‍ അല്‍ത്താഫ്(23)ആണ് മരിച്ചത്.

കുവൈത്തിലെ ജഹറയില്‍ കെഎഫ്‌സിയില്‍ ഡെലിവറി ബോയ് ആയിരുന്ന അല്‍ത്താഫ് സാധനങ്ങളുമായി ബൈക്കില്‍ പോകുന്നതിനിടെ കാര്‍ ഇടിച്ചാണ് മരിച്ചത്.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഉമ്മ;അസ്മ. സഹോദരന്‍ ആസിഫ്.