പ്രവാസി യുവതിയെ വിവസ്ത്രയായി റോഡില്‍ കണ്ടെത്തി

കുവൈറ്റ് സിറ്റി: വീട്ടുവേലക്കാരിയായ യുവതിയെ വിവസ്ത്രയായി റോഡില്‍ കണ്ടെത്തി. എത്യോപ്യന്‍ സ്വദേശിയായി യുവതിയെയാണ് ജലീബ് അല്‍ ശുവൈക് റോഡില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തയി പോലീസ് യുവതിക്ക് വസ്ത്രം ധരിക്കാന്‍ നല്‍കുകയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

യുവതി സ്‌പോണ്‍സറുടെ പീഡനത്തിന് ഇരയായിതെന്നാണ് സംശയിക്കുന്നത്. യുവതി മാനസിക വിഭ്രാന്തി കാണിക്കുന്നുണ്ട്. പ്രാഥമിക വിവരമനുസരിച്ച് ഒരു അറബി അധ്യാപികയാണ് ഇവരുടെ സ്‌പേണ്‍സര്‍.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍-നബയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.