കുവൈത്തില്‍ ഇഖാമ മാറ്റത്തില്‍ പുതിയ മാറ്റം

കുവൈത്ത് സിറ്റി: രാജ്യത്ത് ഇഖാമ മാറ്റത്തിന് പുതിയ അവസരം. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇഖാമ മാറ്റാന്‍ സാധിക്കുക വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച ശേഷം ഒരു വര്‍ഷം കഴിഞ്ഞശേഷം മാത്രമായിരിക്കും. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മാറ്റം സ്‌പോണ്‍സറുടെ അനുമതിയോടെമാത്രമെ സാധ്യമാവുകയൊള്ളു. എന്നാല്‍ പ്രത്യേക ഫീസ് അടച്ചാല്‍ ആറുമാസത്തിനുശേഷം ഇഖാമ മാറ്റം നടത്താന്‍ കഴിയുമെന്നും അതോറിറ്റി അറിയിച്ചു.

അതെസമയം ഇവിടെ പ്രത്യേക പട്ടികയില്‍പ്പെട്ട കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇഖാമ മാറ്റാന്‍ സാധിക്കുകയൊള്ളു. ഈ മാറ്റമാകട്ടെ വ്യവസായം, കൃഷി എന്നീ മേഖലകളില്‍ സമാന സ്വഭാവമുള്ള സ്ഥാപനങ്ങളിലേക്ക് മാത്രമായിരിക്കും മാറ്റം അനുവദിക്കുക.

ഒളിച്ചോടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിനുള്ള സമയപരിധി 90 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചതായും അതോറിറ്റി അറിയിച്ചു.

Related Articles