Section

malabari-logo-mobile

വഴിതെറ്റിയാലോ തട്ടിക്കൊണ്ടുപോയാലോ പേടിക്കേണ്ട; പുതിയ മൊബൈല്‍ ആപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

HIGHLIGHTS : കുവൈറ്റ് സിറ്റി: നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോകുകയോ ആരെങ്കിലും തട്ടിക്കൊണ്ടുപോവുകയോ ചെയ്താല്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോ...

കുവൈറ്റ് സിറ്റി: നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോകുകയോ ആരെങ്കിലും തട്ടിക്കൊണ്ടുപോവുകയോ ചെയ്താല്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോലീസ് സഹായം ലഭിക്കാനായി കുവൈറ്റില്‍ പുതിയ മൊബൈല്‍ ആപ്പ് സംവിധാനം നിലവില്‍ വന്നു. കുവൈറ്റ് ആഭ്യന്തരമന്ത്രാലയമാണ് പോലീസിലൂടെ ജനങ്ങള്‍ക്ക് പുതിയ സഹായമൊരുക്കിയിരിക്കുന്നത്.

നിങ്ങള്‍ക്ക് ആവശ്യം വരുന്ന അവസരങ്ങളില്‍ ഫോണില്‍ വിളിച്ച് പറയേണ്ട പകരം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ആപ്ലിക്കേഷനില്‍ ഒന്ന് അമര്‍ത്തിയാല്‍ മതി. ഇന്റര്‍നെറ്റ് കണക്ഷനിലെങ്കിലും ജിപിഎസ് സംവിധാനം ഉണ്ടായാല്‍ ഫോണില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കും. ഇതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമുള്ളവരുടെ അടുത്ത് എളുപ്പത്തില്‍ സ്ഥലം മനസിലാക്കി എത്താന്‍ സാധിക്കും.

sameeksha-malabarinews

ഈ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം തങ്ങളുടെ ഫോണ്‍ നമ്പര്‍, സിവില്‍ ഐഡി, ബന്ധുക്കളുടെയോ, അടുത്ത സുഹൃത്തുക്കളുടെയോ ഫോണ്‍നമ്പര്‍, ഇമെയില്‍ എന്നിവ മന്ത്രാലയത്തിന് ആപ് വഴി രജിസ്റ്റര്‍ ചെയ്തിരിക്കണം. ആവശ്യമുള്ള അവസരത്തില്‍ ആപ്പിലെ ‘ഹെല്‍പ്പ് മീ’ എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. നിങ്ങളുടെ സന്ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ രക്ഷാ കേന്ദ്രത്തില്‍ മെസേജായി ലഭിക്കുകയും ആവശ്യമുള്ള സഹായം ലഭിക്കുകയും ചെയ്യും. മത്സ്യബന്ധനത്തിനോ മറ്റേതെങ്കലും തരത്തില്‍ കടലില്‍പെട്ടുപോകുന്നവര്‍ക്കും ഈ ആപ്പ് ഏറെ സഹയാകരമായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!