കുവൈത്തില്‍ കൈകൂലി വാങ്ങിയ വിമാനത്താവള ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: യാത്രക്കാരനാലില്‍ നിന്നും കൈകൂലി വാങ്ങിയ വിമാനത്താവള ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. യാത്രാ നിരോധനമുള്ള ഈജിപ്തുകാരനില്‍ നിന്നാണ് ഇയാള്‍ 700 ദിനാര്‍ കൈക്കൂലി വാങ്ങി യാത്രാ സൗകര്യം ഒരുക്കിക്കൊടുത്തത്.

ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥനായ സ്വദേശിയാണ് അറസ്‌ററിലായിരിക്കുന്നത്. അയാള്‍ അനധികൃതമായി പാസ്‌പോര്‍ട്ടില്‍ സീല്‍ പതിപ്പിച്ച് നല്‍കുകയായിരുന്നു.