Section

malabari-logo-mobile

കുവൈത്തില്‍ മാലിന്യ കവറുകള്‍, സിഗററ്റ്, ടിഷ്യുപേപ്പര്‍ വലിച്ചെറിഞ്ഞാല്‍ പിഴ

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് മാലിന്യ കവറുകള്‍ കുപ്പത്തൊട്ടിയില്‍ കെട്ടാതെ വലിച്ചെറിഞ്ഞാല്‍ പിഴ നല്‍കേണ്ടിവരും. സിഗററ്റ് കുറ്റികളും ടിഷ്യു പേപ്പറുകളും...

കുവൈത്ത് സിറ്റി: രാജ്യത്ത് മാലിന്യ കവറുകള്‍ കുപ്പത്തൊട്ടിയില്‍ കെട്ടാതെ വലിച്ചെറിഞ്ഞാല്‍ പിഴ നല്‍കേണ്ടിവരും. സിഗററ്റ് കുറ്റികളും ടിഷ്യു പേപ്പറുകളും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞാലും പഴി നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മാലിന്യ കവറുകള്‍ കെട്ടാതെ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുന്നവരില്‍ നിന്ന് 300 ദിനാറും സിഗററ്റ് കുറ്റികളും ടിഷ്യുപേപ്പറും വലിച്ചെറിയുന്നവരില്‍ നിന്ന് അഞ്ചു ദിനാര്‍ വീതവും പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

sameeksha-malabarinews

മുനിസിപ്പാലിറ്റിയിലെ പൊതു-ശുചിത്വ-റോഡ് നിര്‍മാണ വിഭാഗത്തിന്റെ ഹവല്ലി ബ്രാഞ്ച് ഡയറക്ടര്‍ ഡോ. സഅദ് അല്‍ ജലാവിയാണ് ഇക്കാര്യം അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!