Section

malabari-logo-mobile

കുവൈത്തില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് വിലക്ക് ജനുവരി ഒന്നു മുതല്‍ പ്രാബല്ല്യത്തില്‍

HIGHLIGHTS : കുവൈത്ത് സിറ്റി: വിദേശത്തു നിന്നു യോഗ്യരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാന്‍പവര്‍ അതോറിറ്റി നിശ്ചയിച്ച വിലക്ക് ജനുവരി ഒന്നുമുതല്‍ പ്രാബല്...

കുവൈത്ത് സിറ്റി: വിദേശത്തു നിന്നു യോഗ്യരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാന്‍പവര്‍ അതോറിറ്റി നിശ്ചയിച്ച വിലക്ക് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മുപ്പതുവയസ്സു പൂര്‍ത്തിയാകാത്ത, ഡിപ്ലോമയോ അതിനു മുകളില്‍ ബിരുദമോ ഉള്ള വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള വിലക്കാണ് പ്രാബല്യത്തില്‍ വരുന്നത്. ഇക്കാര്യത്തില്‍ അതോറിറ്റി കഴിഞ്ഞ ദിവസം വകുപ്പുതല ഉത്തരവു പുറത്തിറക്കിയിരുന്നു.

വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി വരുന്ന തൊഴിലന്വേഷകരെ നിയന്ത്രിക്കാനാണു പുതിയ ഉത്തരവ്. പഠനത്തിനുശേഷം മതിയായ തൊഴില്‍ പരിശീലനം അവരവരുടെ നാട്ടില്‍ നിന്നു ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്താല്‍ മതിയെന്നാണു തീരുമാനം. വിദഗ്ധരല്ലാത്ത തൊഴിലാളികളുടെ എണ്ണം കുറച്ചു തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്തുകയെന്ന ലക്ഷ്യവുമുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!