കുവൈത്തില്‍ സ്വദേശികളുടെ തസ്തികളില്‍ ക്രമക്കേട് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികള്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുള്ള തസ്തികളില്‍ ക്രമക്കേടു നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അവയ്‌ക്കെതിരെ നിയമനടപടി. മാന്‍പവര്‍ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അധികൃതര്‍ നടത്തിയ പരിശോധനയില്‍ ചില സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയ സഹാചര്യത്തിലാണ് മുന്നറിയിപ്പ്.

സ്വദേശികള്‍ക്കായി വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍വരെ തസ്തികള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചില സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിച്ചതായും എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ നിയമിക്കപ്പെട്ടവര്‍ തൊഴില്‍ കരാര്‍ പ്രകാരം ജോലിക്ക് വരാത്തതായും രേഖയുണ്ടാക്കിയതായി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എല്ലാതരത്തിലുള്ള ക്രമക്കേടുകളും നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles