Section

malabari-logo-mobile

സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്; കമ്മീഷന്‍ നോട്ടീസ് നല്‍കി

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി വത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ നോട്ടീസ് നല്‍കി തുടങ്ങി...

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി വത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ നോട്ടീസ് നല്‍കി തുടങ്ങി. നിലവില്‍ സര്‍ക്കാര്‍-പൊതുമേഖലാ രംഗത്ത് പത്ത് ശതമാനം വിദേശികളാണുള്ളത്. കൂടുതല്‍ വിദേശികള്‍ ജോലി ചെയ്തുവരുന്നത് വിദ്യഭ്യാസമന്ത്രാലയത്തിലും ആരോഗ്യമന്ത്രാലയത്തിലുമാണ്.

വിദ്യഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തുവരുന്ന വിദേശികളുടെ പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒഴിവാക്കേണ്ടവരുടെ പേരും നല്‍കിയിരിക്കണം എന്നാണ് നിര്‍ദേശം. അതെസമയം പട്ടിക നല്‍കിയില്ലെങ്കില്‍ വിദേശികരാര്‍ റദ്ദാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

sameeksha-malabarinews

ഇതിനുപുറമെ ആരോഗ്യമന്ത്രാലയ ഓഫീസുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി അവിടെ സ്വദേശികളെ നിയമിക്കാനും സിവില്‍ സര്‍വീസ് കമ്മീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സ്വദേശികളെ ചികിത്സിക്കാനായി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ പ്രവാസി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഒഴിവാക്കി സ്വദേശികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൊണ്ടുപോകണം.

രാജ്യത്ത് സര്‍ക്കാര്‍മേഖലയിലെയും പൊതുമേഖലയിലെയും ശേഷിക്കുന്ന പ്രവാസികളെകൂടി ഒഴിവാക്കി സ്വദേശി വല്‍ക്കരണം ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!