Section

malabari-logo-mobile

കുവൈത്തില്‍ നിയമലംഘനം നടത്തിയ 22 കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 22 കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണത്തിലാണ് അപാ...

കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 22 കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണത്തിലാണ് അപാകതകള്‍ കണ്ടെത്തിയതെന്നും സാമൂഹിക-തൊഴില്‍ മന്ത്രാലയത്തിലെ സഹകരണ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി അറിയച്ചു. ചിലസ്ഥാപനങ്ങള്‍ നിയമപ്രകാരം രേഖകള്‍ സൂക്ഷിക്കുന്നതിനുപോലും യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല.

വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചതും അപൂര്‍ണായിരുന്നു. ഈ അവസ്ഥയിലാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

sameeksha-malabarinews

മന്ത്രാലയം ലക്ഷ്യം വെക്കുന്നത് ഓഹരിയുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുവാനും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷനോട് അഭ്യര്‍ത്ഥിക്കുമെന്നും അസി. അണ്ടര്‍ സെക്രട്ടറി അബ്ദുള്‍ അസീസ് അല്‍ ഷുഐബ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!