Section

malabari-logo-mobile

കുവൈത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികളെ ഒഴിവാക്കുന്നു അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം. വിദേശിക...

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം. വിദേശികളെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനും അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പാക്കുക എന്നതുമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതെസമയം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിദേശികളെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുന്ന നടപടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതായിട്ടാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. നിരന്തരമായി സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാരില്‍ നടത്തിവരുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് അടുത്തിടെ വീണ്ടും വിദേശികളെ ഒഴിവാക്കുന്ന നടപടി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്.

sameeksha-malabarinews

ചില പ്രത്യേകമേഖലകളില്‍ ഡേറ്റാ പ്രോസസേഴ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, എജ്യുക്കേഷണല്‍ സര്‍വീസ്, സെക്രട്ടറിമാര്‍, ടൈപ്പിസ്റ്റ്, ക്ലാര്‍ക്ക്, ഓപ്പറേറ്റേഴ്‌സ്, സെക്യൂരിറ്റി, മീഡിയ, പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ തസ്തികകള്‍ കുവൈത്ത് സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കണമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൂടാതെ ഇത്തരത്തില്‍ പ്രത്യേക തസ്തികയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്നതിനും പകരം സ്വദേശികള്‍ക്ക് അവസരമൊരുക്കുന്നതിനും എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും തയ്യാറാവണമെന്നും സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനുപുറമെ വിദേശികള്‍ കൂടുതലായി തൊഴില്‍ ചെയ്യുന്ന മേഖല കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ്. നഴ്‌സ്, ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍, ലബോറട്ടറി അസിസ്റ്റന്റുകള്‍ തുടങ്ങി വിവിധ തസ്തികകളില്‍ വിദേശികള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. കമ്മീഷന്‍ നടപടികളെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!