കുവൈത്തില്‍ മലയാളി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയായ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമമുണ്ടായി. അബ്ബാസിയ യവനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിനടുത്തുള്ള ഡാഫോഡില്‍സിന് സമീപം വെച്ച് ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.

കോഴിക്കോട് സ്വദേശിനിയായ യുവതി യുനൈറ്റഡ് സ്‌കൂളില്‍ പഠിക്കുന്ന മകനെ സ്‌കൂള്‍ വിട്ട് തിരിച്ചുകൊണ്ടുപോകുന്ന സമയത്താണ് അറബ് വംശനെ പോലെ തോന്നിക്കുന്ന യുവാവ് മാലപൊട്ടിക്കാന്‍ ശ്രമിച്ചത്.

മാല പിടിച്ച് വലിച്ചതോടെ യുവതി മാല മുറുകെ പിടിച്ച് ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇതോടെ മോഷ്ടാവ് അവിടെ നിന്നും ഉടന്‍ കടന്നുകളയുകയായിരുന്നു.