കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകാരുടെ ആദ്യ പട്ടിക പുറത്തിറക്കി;വാങ്ങിയ ശമ്പളം തിരിച്ച് നല്‍കേണ്ടി വരും;പരിശോധന ഉര്‍ജിതം

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തു വന്നവരുടെ ആദ്യ പട്ടിക സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ടു. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ നിയമനം ഉടന്‍ റദ്ദാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ജോലിക്കായും സ്ഥാനക്കയറ്റത്തിനായും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ഇത്തരക്കാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്ത് നേടിയ സാമ്പത്തിക ആനുകൂല്യങ്ങളും തിരിച്ചു വാങ്ങിക്കാന്‍ അവര്‍ ജോലി ചെയ്ത സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പണം തിരികെ നല്‍കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതെസമയം അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ആളുകളുടെ പേരുവിവരം പുറത്തുവിടുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.