ജലസൗഹൃദം; ഹരിതസുന്ദരും ഉദ്ഘാടനം 20ന്

കുറ്റിപ്പുറം: ഹരിതകേരളം മിഷനിലുള്‍പ്പെടുത്തി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ജലസഹൗഹൃദം ; ഹരിതസുന്ദരം ‘ പദ്ധതിക്ക് മെയ് 20ന് തുടക്കമാവും. ഉച്ചയ്ക്ക് രണ്ടിന് വിളംബരജാഥയും തുടര്‍്ന്ന് പദ്ധതി ഉദ്ഘാടനവും നടക്കും. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലാണ് പരിപാടി. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍, എം.എല്‍.എ മാര്‍, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ പൊതുജലാശയങ്ങള്‍, പുഴ, തോടുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുകയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ജലാശയങ്ങളും പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും.