കുറ്റിപ്പുറത്ത് വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു

കുറ്റിപ്പുറം : ആളില്ലാത്ത സമയത്ത് വീട്ടിലെത്തി നാല്‍പ്പത്തഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം എടച്ചലം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കുളക്കാട് കണിയാരത്ത് വീട്ടില്‍ ഫൈസലി (33) നെ വളാഞ്ചേരി സിഐ പി ബഷീറിന്‍െ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് തിരൂര്‍ കോടതിയില്‍ ഹാജരാക്കി. കുറ്റിപ്പുറം എസ്‌ഐ ബേബി, എഎസ്‌ഐ ഷണ്‍മുഖന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.