കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാത യാഥാര്‍ത്ഥ്യത്തിലേക്ക്‌

kuttippuram ponnani NH copyകുറ്റിപ്പുറം: കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നു. 28 വര്‍ഷം നീണ്ടു നിന്ന കാത്തിരിപ്പിനാണ്‌ ഇതോടെ അന്ത്യമാകുന്നത്‌. ജനുവരി 16 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും. 1988 മുതല്‍ അനന്തമായ കാത്തിരിപ്പിനൊടുവിലാണ്‌ ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നത്‌.

പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അദ്ധ്യക്ഷനായിരിക്കും. 30 മീറ്റര്‍ വീതിയുള്ള ഈ റോഡിന്‌ 16 കി മി നീളം വരും. 2004 ല്‍ നടപടികള്‍ പൂര്‍ത്തിയായി കരാറുകാരനെ ഏല്‍പ്പിച്ച ജോലി 2008 ല്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നെങ്കിലും അത്‌ നടക്കാതെ വരികയായിരുന്നു.