തൊണ്ടിവാഹനങ്ങളിലെ പാര്‍ട്‌സ്‌ മോഷണം; കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ കേസെടുത്തേക്കും

kuttippuram newsകുറ്റിപ്പുറം: മണല്‍കടത്തുകേസുകളില്‍ തൊണ്ടിയായിര പിടിച്ചെടുത്ത കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഊരി മറിച്ചുവിറ്റ കേസില്‍ മൂന്ന്‌ സിവില്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി കേസെടുത്തേക്കും. ഇവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമുള്ള കേസ്‌ എടുക്കാനും സര്‍വ്വീസില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യാനുമാണ്‌ ഇന്റലിജെന്‍സ്‌ വിഭാഗം ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.
ഇവരെ ഇപ്പോള്‍ പാണ്ടിക്കാട്‌ മേലാറ്റൂര്‍, കാളികാവ്‌ സ്റ്റേഷനിലുകളിലേക്ക്‌ സ്ഥലം മാറ്റിയിരിക്കുകയാണ്‌.
ഇവരില്‍ നിന്ന്‌ മോഷണമുതലുകള്‍ വാങ്ങിയ തിരൂര്‍ കന്‍മനം അല്ലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെ(28) പോലീസ്‌ കേസെടുത്തിരുന്നു.

ഇതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കരുതെന്ന നിലപാട്‌ പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്‌. കേസെടുക്കുകയാണെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താല്‍ മതിയെന്നാണ്‌ ഇവരുടെ നിലപാട്‌.