Section

malabari-logo-mobile

കുറ്റിപ്പുറത്ത്‌ പത്ത്‌ കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

HIGHLIGHTS : കഞ്ചാവെത്തിച്ചത്‌ ചേളാരി സ്വദേശിക്കു വേണ്ടി കുറ്റിപ്പുറം: ആന്ധ്രയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കഞ്ചാവെത്തിക്കുന്ന പ്രധാനികള്‍ കുറ്റിപ്പുറത്ത്‌ പോലീ...

കഞ്ചാവെത്തിച്ചത്‌ ചേളാരി സ്വദേശിക്കു വേണ്ടി
KUTTIPPURAM copyകുറ്റിപ്പുറം: ആന്ധ്രയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കഞ്ചാവെത്തിക്കുന്ന പ്രധാനികള്‍ കുറ്റിപ്പുറത്ത്‌ പോലീസ്‌ പിടിയില്‍ വ്യാഴാഴ്‌ച 9.65 കിലോഗ്രാം കഞ്ചാവുമായി കുറ്റിപ്പുറത്തെത്തിയ തമിഴ്‌നാട്‌ തേനി ഉത്തമപാളയം തേവാരം സ്വദേശികളായ മെക്കരാജ്‌(46), മുരുകന്‍(47) എന്നിവരാണ്‌ പിടിയിലായത്‌. കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷന്‌ തെക്കുഭാഗത്തെ പഴയ റെയില്‍വേ ഗേററിന്‌ സമീപത്തുവച്ചാണ്‌ ഇവര്‍ പിടിയിലായത്‌.

വിശാഖപട്ടണത്തുനിന്ന്‌ കേരളത്തിലെ വിവിധ വന്‍കിട എജന്റുമാര്‍ക്ക്‌ കഞ്ചാവെത്തിക്കുന്നത്‌ ഇവരാണ്‌. ഇത്തവണ ചേളാരി സ്വേദേശിയായ ഒരാള്‍ക്കു വേണ്ടിയാണ്‌ കഞ്ചാവ്‌ കൊണ്ടുവന്നതെന്ന്‌ ഇവര്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. നേരത്തെ ചങ്ങരംകുളത്ത്‌ പിടിയിലായ ബോഡിഗാര്‍ഡ്‌ ഹുസൈന്‌ കഞ്ചവെത്തിച്ചത്‌ ഇവരാണ്‌.

sameeksha-malabarinews

കിലോക്ക്‌ അയ്യായിരം രൂപ നിരക്കിലാണ്‌ മൊത്തകച്ചവടക്കാര്‍ക്ക്‌ ഇവര്‍ കഞ്ചാവെത്തിച്ചുകൊടുക്കുന്നത്‌. ചില്ലറവില്‍പ്പനക്കാരുരടെ കയ്യില്‍ ഇതെത്തുമ്പോള്‍ കിലോക്ക്‌ ഇരുപതിനായിരം രൂപക്കു വരെ വില്‍ക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!