കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് : അബ്ദുള്‍നൂറിന്റെ ജാമ്യാപേക്ഷ തള്ളി

hqdefaultമഞ്ചേരി : കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം സൗത്ത് ബസാര്‍ നൂര്‍ മന്‍സില്‍ കമ്പാല മുഹമ്മദ് അബ്ദുള്‍ നൂറി (39) ന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.

കുറ്റിപ്പുറം സ്വദേശി തയ്യില്‍ സൈതലവി (38) യില്‍ നിന്ന് ഒന്നര ലക്ഷം രൂപ, ആതവനാട് കിഴക്കേപ്പാട്ട് സാജിദയില്‍ നിന്ന് നാലര ലക്ഷം രൂപ, പൊന്നാനി സ്വദേശികളായ ഹുസൈന്‍, ഹസന്‍കുട്ടി എന്നിവരില്‍ നിന്ന് രണ്ടു ലക്ഷം രൂപാ വീതം , തിരൂര്‍, പൊന്നാനി സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം എന്നിവ തട്ടിയെടുത്ത കേസിലാണ് ജാമ്യം തള്ളിയത്.

ആയിരത്തിലധികം പേരില്‍ നിന്നായി നൂറുകോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ കേസു കൊടുക്കുന്ന പക്ഷം പണം തിരികെ ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പലരും പരാതിപ്പെടാന്‍ മടിക്കുകയാണ്.