കുറ്റിപ്പുറത്ത് കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം;മുസ്ലിംലീഗ്‌

മലപ്പുറം: കുറ്റിപ്പുറം പുഴയില്‍ നിന്നും തുടര്‍ച്ചയായി കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.ആദ്യം കണ്ടെത്തിയ കുഴിബോബുകള്‍ സംബന്ധിച്ച് അന്വേഷണം എങ്ങുമെത്താതിരിക്കെയാണ് പിന്നാലെ വെടിയുണ്ടകളുടെ വന്‍ ശേഖരം നാട്ടുകാര്‍ കണ്ടെത്തിയതില്‍ ആശങ്കയുള്ളതായും അദേഹം വ്യക്തമാക്കി.

മലപ്പുറം കലക്‌ട്രേറ്റിലുണ്ടായ സംഭവങ്ങളുള്‍പ്പെടെ സമീപകാലത്ത് ജില്ലയില്‍ അരങ്ങേറിയ ചില അനിഷ്ട സംഭവങ്ങള്‍ ഗൗരവതരമാണ്. എത്രയും വേഗം ഗൂഢാലോചന കണ്ടെത്തി ആശങ്കയകറ്റണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരക്കണമെന്നും
സര്‍ക്കാര്‍ ഇതിനാവശ്യമായ എല്ലാ സന്നാഹങ്ങളും ഒരുക്കണമന്നും  മുസ്ലിംലീഗ്  നേതാക്കള്‍ ആവശ്യപ്പെട്ടു.