കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു

കൊച്ചി: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും ഒന്നിച്ചു. യുവതി നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹാജരായ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള താല്‍പര്യം കോടതിയെ അറിയിക്കുകയായിരുന്നു. തന്റെ ഭര്‍ത്താവായ യുവാവിനെ വീട്ടുകാര്‍ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. ജനനേന്ദ്രിയം യുവതി വിഛേദിച്ചതല്ലെന്നും ആകസ്മികമായി മുറിവ് സംഭവിച്ചതാണെന്നും അവരുടെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്നും യുവാവ് കോടതിയെ അറിയിച്ചു. ഇതെതുടര്‍ന്ന് കോടതി ഇരുവരെയും ഇഷ്ടത്തിന് വിടുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ വെച്ച് തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ജയിലിലായി പിന്നീട് ജാമ്യത്തിലറങ്ങിയ ശേഷമാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്.

Related Articles