കുറ്റിപ്പുറത്ത് ഇന്റര്‍നെറ്റ് സാക്ഷരതാ പദ്ധതി

കുറ്റിപ്പുറം: ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് സാക്ഷരതാ പദ്ധതി ആരംഭിച്ചു. ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്ന സര്‍വെയുടെ അടിസ്ഥാനത്തിലാണ് പഠിതാക്കളെ കെണ്ടത്തിയത്. ആദ്യ ഘട്ടത്തില്‍ 500 ഓളം പേരെ ഇന്റര്‍നെറ്റ് സാക്ഷരരാക്കും. പ്രായവും വിദ്യാഭ്യാസവും പരിഗണിക്കാതെയാണ് പഠിതാക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു പഠിതാവിന് അഞ്ച് ദിവസത്തെ ക്ലാസുകളാണ് നല്‍കുക. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. പഠിതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഞ്ചായത്തുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ഇന്റര്‍നെറ്റ് സാക്ഷരതാ ബ്ലോക്ക് പഞ്ചായത്തായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മാറുമെന്ന് പ്രസിഡന്റ് കെ.പി വഹീദ പറഞ്ഞു.