രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ കുറ്റിപ്പുറത്ത്‌ പിടിയില്‍

kanja copyകുറ്റിപ്പുറം: വിലപനയ്‌ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ്‌ പിടിയിലായി. സേലം സ്വദേശികളായ മാവട്ടം ചിന്നക്കല്‍ മലൈ കാമരാജ്‌(41), മരവട്ടം നാലുകണ്ടത്തില്‍ തമ്പി(49) എന്നിവരാണ്‌ അറസ്റ്റിലായത്‌. എസ്സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബുധനാഴ്‌ച വൈകീട്ട്‌ പ്രതികളെ പിടികൂടിയത്‌. വളാഞ്ചേരി ശ്രീകുമാര്‍ തിയേറ്ററിന്‌ സമീപത്തു നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

തമിഴ്‌നാട്ടില്‍ നിന്നും ബസ്‌മാര്‍ഗം ഇവിടെ എത്തച്ചാണ്‌ കഞ്ചാവ്‌ വില്‍പന നടത്തുന്നതെന്നും അഞ്ചുകിലോ കഞ്ചാവ്‌ വരെ ദിനംപ്രതി ജില്ലയില്‍ കച്ചവടം നടത്താറുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

എക്‌സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിലെ പ്രിവന്റീവ്‌ ഓഫീസര്‍മാരായ എസ്‌.ജി സുനില്‍, അഭിലാഷ്‌, ജാഫര്‍. കമ്മീഷണര്‍ സ്‌ക്വാഡിലെ ഷിബുശങ്കര്‍,ദിപീഷ്‌ ,കുറ്റിപ്പുറം എക്‌സൈസ്‌ ഓഫീസര്‍ പി ജെ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ്‌ ഓഫീസര്‍ കെ വി മുഹമ്മദ്‌ അബ്ദുറ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.